രാഷ്ട്രപതിക്ക് വധഭീഷണി; തൃശ്ശൂരില്‍ പൂജാരി അറസ്റ്റില്‍

തൃശ്ശൂരിൽ രാഷ്ട്രപതിക്ക് വധഭീക്ഷണി.സംഭവത്തെ തുടർന്ന് ചിറയ്ക്കൽ ഭഗവതി ക്ഷേത്ര പൂജാരിയയ ജയരാമനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

രാത്രി 1 മണിയോടെയാണ് പൊലീസ് കൺഡ്രോൾ റൂമിലേക്ക് തൃശ്ശൂരിൽ എത്തുന്ന രാഷ്ട്രപതിയെ ബോംബ് വെച്ച് കൊലപ്പെടുത്തും എന്ന തരത്തിലുള്ള ഫോണ് വിളി എത്തിയത്. തുടർന്ന് നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുലർച്ചെ മൂന്ന് മണിയോടെ ക്ഷേത്ര പൂജാരിയായ ജയരാമൻ അറസ്റ്റിലായത്.

പൊലീസ് ചോദ്യം ചെയ്യലിൽ ഫോൺ ചെയ്തത് താനാണെന്ന് ജയരാമൻ സമ്മതിച്ചു, എന്നാൽ ഇത് മദ്യ ലഹരിയിൽ ആയിരുന്നെന്നാണ് ഇയാൾ പറയുന്നത്. ഇയാൾ ഇത്തരമൊരു ഭീക്ഷണി മുഴക്കിയതിന് പിന്നിലെ മനോവികാരം എന്താണ് എന്നത് പൊലീസ് അന്വേഷിച്ച് വരികയാണ്.

ചൊവ്വാഴ്ച്ച രാവിലെ 10.30 ആണ് തൃശ്ശൂർ ജില്ലയിലെ രാഷ്ട്രപതിയുടെ ആദ്യ പരിപാടി. സെന്റ് തോമസ്‌ കോളേജിന്റെ ശതാബ്ദി ആഘോഷ ചടങ്ങിൽ രാഷ്ട്രപതിയും ഗവർണറും പങ്കെടുക്കും.

തുടർന്ന് ഗുരുവായൂർ, മമ്മിയൂർ ക്ഷേത്രങ്ങളിലും രാഷ്ട്രപതി സന്ദർശനം നടത്തും,അതിന് ശേഷം അദ്ദേഹം കൊച്ചിയിലേക്ക് തിരിക്കും.

ഇത്തരം ഒരു ഭീക്ഷണിയുടെ അടിസ്ഥാനത്തിൽ ജില്ലയിൽ രാഷ്ട്രപതിയുടെ സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് പൊലീസ് തീരുമാനം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News