കന്യാസ്ത്രീ പീഡനം; വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കുമ്പസാരക്കേസില്‍ വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസും, നാലാം പ്രതിയായ ജെയ്സ് കെ.ജോര്‍ജിനെയും ഇന്നുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു.

കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ കേസിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലുണ്ട്.

ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പരസ്പര സമ്മതതോടെയുള്ള ബന്ധം മാത്രമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നാണ് വൈദികരുടെ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News