രണ്ടാം ടെസ്റ്റില്‍ മുമ്പേ ടീമില്‍ മാറ്റങ്ങള്‍ വരുത്തി ഇംഗ്ലണ്ട്

ലോര്‍ഡ്സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ മുന്നോടിയായി ടീമില്‍ മാറ്റങ്ങള്‍ വരുത്തി ഇംഗ്ലണ്ട്. ഡേവിഡ് മാലനെ ടീമില്‍ നിന്ന് ഒ‍ഴിവാക്കുകയും യുവതാരമായ ഒല്ലി പോപിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ മാലന്‍റെ നിറം മങ്ങിയ പ്രകടനമാണ് മാറ്റത്തിന് പിന്നില്‍. ആദ്യ ഇന്നിംഗ്സില്‍ 8ഉം, രണ്ടാം ഇന്നിംഗ്സില്‍ 20ഉം റണ്‍സായിരുന്നു ഡേവിഡ് മാലന്‍ നേടിയത്.

ഓള്‍ റൗണ്ടര്‍ ബെന്‍സ്റ്റോക്സിനെയും ടീമില്‍ നിന്ന് ഓ‍ഴിവാക്കിയിട്ടുണ്ട്. ബെന്‍സ്റ്റോക്സിന് പകരം
ക്രിസ് വോക്സിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News