ജലന്തര്‍ ബിഷപ്പിനെതിരെ പീഡനക്കേസ്; ഉജ്ജെയിന്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും

ജലന്തര്‍ ബിഷപ്പിനെതിരെയുള്ള പീഡനക്കേസുമായി ബന്ധപ്പെട്ട് ഉജ്ജെയിന്‍ ബിഷപ്പിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. വൈകുന്നേരത്തിനുള്ളില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണ സംഘം തിരിച്ച് ദില്ലിയില്‍ വന്നതിനുശേഷമേ ജലന്തറിലേക്ക് പോവുകയുള്ളു.

ദില്ലിയിലെത്തി വത്തിക്കാന്‍ സ്ഥാനപതിയെ കൂടി ചോദ്യം ചെയ്യാനുണ്ട്. ബിഷപ്പിനെതിരായ പീഡനപരാതി വത്തിക്കാന്‍ സ്ഥാനപതിക്കും ഉജ്ജെയിന്‍ ബിഷപ്പിനും തുടക്കത്തില്‍ തന്നെ നല്‍കിയിരുന്നുവെന്നാണ് കന്യാസ്ത്രിയുടെ മൊഴി.

അതിനാല്‍ തന്നെ ഇവരില്‍ നിന്നും തെളിവെടുക്കേണ്ടതും അത്യാവശ്യമാണ്. അടുത്ത ദിവസം വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ അനുമതി ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം ബിഷപ്പിനെതിരായി തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ജലന്തറിലെത്തുന്നത് വൈകുന്നതും വിമര്‍ശനത്തിനിടയാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here