ജമ്മു കശ്മീരിന് പ്രത്യേക പദവി; ആര്‍ട്ടിക്കിള്‍ 35എ യുടെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വകുപ്പുകളിലൊന്നായ ആര്‍ട്ടിക്കിള്‍ 35എ യുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റി.

2 അംഗ ബെഞ്ചല്ല, ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞു.മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കാനിരുന്നതെങ്കിലും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വാദം കേള്‍ക്കാന്‍ ഹാജരായില്ല.

ഹര്‍ജി ആഗസ്റ്റ് 27 ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന കാര്യത്തില്‍ അന്നായിരിക്കും തീരുമാനമുണ്ടാകുക.

സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ തുഷാര്‍ മേഹ്ത ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 35എ യുടെ സാധുത ചോദ്യം ചെയ്ത് ആര്‍ എസ് എസ് ബന്ധമുള്ള വീ ദ സിറ്റിസണ്‍ എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതി വാദം കേള്‍ക്കുന്ന പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

35 എ വകുപ്പിനെതിരായ നീക്കത്തില്‍ വിഘടനവാദ സംഘടനകള്‍ ജമ്മു കശ്മീരില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News