കാസർ​ഗോഡ് മദ്രസ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു

കാസർ​ഗോഡ്:മഞ്ചേശ്വരത്ത്  മദ്രസാ വിദ്യാർത്ഥി സഹപാഠിയുടെ കുത്തേറ്റ് മരിച്ചു. . മഞ്ചേശ്വരം മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ് ലാജ് (13) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

കത്രിക എടുക്കുന്നതുമായി ബന്ധപ്പെട്ട്  കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. പിടിവലിക്കിടെ കത്രിക മിദ്ലാജിന്റെ നെഞ്ചിൽ തറക്കുകയായിരുന്നു.  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ക‍ഴിഞ്ഞില്ല. അബദ്ധത്തിൽ സംഭവിച്ചതെന്നുമാണ് പ്രഥമിക നിഗമനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News