ഹനാനോട് ചെയ്തത് തെറ്റ്; മാപ്പ് പറഞ്ഞ് ശീതള്‍ ശ്യാം ജെബി ജംഗ്ഷനില്‍

സൈബര്‍ ലോകത്ത് നിന്ന് ആക്രമണം നേരിട്ട ഹനാനോട് മാപ്പ് പറഞ്ഞ് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ശ്യാം ജെബി ജംഗ്ഷനില്‍.

ഹനാന്‍റെ മീന്‍വില്‍പ്പന അഭിനയമാണെന്ന് സൈബര്‍ ലോകത്ത് പ്രചരണം നടക്കുന്ന സമയത്ത് ശീതളും ഹനാനെതിരെ ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ തെറ്റിദ്ധാരണകള്‍കൊണ്ട് മാത്രം സംഭവിച്ചതാണെന്നും പിന്നീടാണ് സത്യാവസ്ഥ ബോധ്യപ്പെട്ടതെന്നും ശീതള്‍ പറയുന്നു.

തെറ്റും ശരിയും നിറഞ്ഞ വാര്‍ത്തകള്‍ വരുമ്പോള്‍ താനും ആ ഒ‍ഴുക്കില്‍പെടുകയായിരുന്നു. അതുകൊണ്ട് തന്നെ പറ്റിയ തെറ്റിന് മാപ്പ് പറയാന്‍ താന്‍ അര്‍ഹയാണ്.

ഇനി ഹനാന്‍റെ കൂടയാണ്.. ഹനാന്‍റെ ശരിയുടെ കൂടെയാണെന്നും ശീതള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here