പൊലീസിന്‍റെ വയര്‍ലെസ് സന്ദേശം ചോര്‍ന്നു; സംഭവത്തില്‍ കരമനയിലെ ഒാഫ് റോഡ്  സ്ഥാപനത്തില്‍ പരിശോധന

രാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ പോലീസിന്‍റെ വയര്‍ലെസ് സന്ദേശം ചോര്‍ന്നു. കരമനയില്‍ പ്രവര്‍ത്തിക്കുന്ന ഒാഫ് റോഡ് എന്ന സ്ഥാപനത്തിന്‍റെ ഉപയോഗത്തിനായി സ്ഥാപിച്ച വാക്കിടോക്കിയാണ് പോലീസിന്‍റെ വയര്‍ലൈസ് ഫീക്വന്‍സി ലഭിച്ചത് .സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

രാഷ്ടപതിയുടെ കേരള സന്ദര്‍ശനത്തിന് മുന്നോടിയായുളള സെക്യൂരിറ്റി പരിശോധനകള്‍ക്കിടെയാണ് കേരളാ പോലീസിന്‍റെ ടെലികമ്മ്യുൂണിക്കേഷന്‍ വിഭാഗം തങ്ങളുടെ വയര്‍ലെസില്‍ ചോര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയത് .

കരമനയില്‍ പ്രവര്‍ത്തിക്കുന്ന ഒാഫ് റോഡ് എന്ന വാഹന ഡിലറന്‍മാരുടെ ഒാഫീസ് ഉപയോഗത്തിന് വെച്ചിരിക്കുന്ന വാക്കിടോക്കിയാണ് പോലീസിന്‍റെ ഫ്രീക്വന്‍സി ലഭിച്ചതായി കണ്ടെത്തിയത് . ഇതേ തുടര്‍ന്ന് പോലീസ് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാല്‍ വിവരം ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം ഇന്ന് കരമനയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പരിശോധന നടത്തി. തായ്ലന്‍ഡ് നിര്‍മ്മിതമായ രണ്ട് വാക്കി ടോക്കി ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

പോലീസിന് മാത്രം ലഭിക്കുന്ന ഫ്വീക്കന്‍സി സ്വകാര്യ സ്ഥാപനത്തിലെ വാക്കിടോക്കിയില്‍ ലഭിച്ചത് കേന്ദ്ര സംസ്ഥാന വിഭാഗങ്ങള്‍ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത് . സംഭവത്തില്‍ ഇന്‍റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News