
കോടതി മുറിയില്‍ നിശബ്ദനായിരിക്കാന്‍ പറഞ്ഞിട്ടും അനുസരിക്കാത്ത പ്രതിയുടെ വായ അടപ്പിക്കാൻ ജഡ്ജിയുടെ അറ്റകൈ പ്രയോഗം. കോടതി, കേസ് കേള്‍ക്കുന്നതിനിടെ നിരന്തരം ഇടയ്ക്ക് കയറി സംസാരിച്ച പ്രതിയെ ജഡ്ജിയുടെ നിര്‍ദേശാനുസരണം പൊലീസുകാർ വായ ചുവന്ന ടേപ്പുകൊണ്ട്ചുറ്റി നിശബ്ദനാക്കി.
തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ കുറ്റങ്ങൾക്ക് വിചാരണ നേരിട്ട ഫ്രാങ്ക്ലിൻ വില്യംസിനുള്ള ശിക്ഷ തീരുമാനിക്കുന്നതിൽ വാദം നടക്കുന്നതിനിടെയാണ് വിവാദ സംഭവം. ഇടയ്ക്കു കയറി സംസാരിച്ചുകൊണ്ടിരുന്ന വില്യംസിനോട് ജഡ്ജി ജോൺ റൂസോ പലവട്ടം മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു.
വാദിഭാഗത്തിനു പറയാനുള്ളതു കേട്ടിട്ട് അവസരം തരാം. അല്ലെങ്കിൽ വായിൽ തുണി തിരുകും എന്നല്ലാം ജഡ്ജി പറഞ്ഞെങ്കിലും വില്യംസ് ഒച്ചവയ്ക്കുന്നത് തുടരുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് ഇയാളുടെ വായ മൂടിക്കെട്ടാന്‍ ജഡ്ജി ഉത്തരവിട്ടത്. ഉത്തരവനുസരിച്ച പൊലീസുകാർ ചുവന്ന ടേപ്പ് ഒട്ടിച്ച് വില്യംസിനെ നിശബ്ദനാക്കി.
അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ ക്ലീവ്‌ലാൻഡിലുള്ള കോടതി മുറിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നു. അതേസയമം തനിക്കു പറയാനുള്ളതു കേൾക്കാൻ കൂട്ടാക്കാത്തതുകൊണ്ടാണ് തുടർച്ചയായി ഒച്ചവച്ചതെന്നു വില്യംസ്പറഞ്ഞു.
ജഡ്ജി നടത്തിയത് കുറ്റാരോപിതരുടെ മൗലികാവകാശത്തിനും മനുഷ്യാന്തസിന് നേര്‍ക്കുള്ള ആക്രമണമാണെന്നും സിവിൽ ലിബർട്ടീസ് യൂണിയൻ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here