‘കേരള മോഡല്‍ വളരെ പ്രസിദ്ധം’; മുഖ്യമന്ത്രി പിണറായി അഭിനന്ദിച്ച് രാഷ്ട്രപതി

തിരുവനന്തപുരം: കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായുള്ള ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടക്കം കുറിച്ചു.

അക്രമങ്ങള്‍ ജനാധിപത്യത്തിന് കളങ്കമെന്ന് രാഷട്രപതി പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യ ചട്ടക്കൂട് ആശയസംവാദത്തെ പോഷിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം ഇന്ത്യന്‍ ജനാധിപത്യത്തില്‍ ട്രന്‍ഡ് സെറ്ററാണെന്നും എന്നാല്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ വേണ്ടി നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആറ് വ്യത്യസ്ത വിഷയങ്ങളുമായാണ് കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് സമാപനം കുറിക്കുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്ക് തുടക്കമായത്. കേരളത്തിന്റെ സാമൂഹ്യ ചട്ടക്കൂട് ആശയസംവാദത്തെ പോഷിപ്പിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. അക്രമങ്ങള്‍ ജനാധിപത്യത്തിന് കളങ്കമെന്ന് രാഷട്രപതി പറഞ്ഞു.

ജനാധിപത്യത്തില്‍ കേരള മോഡല്‍ വളരെ പ്രസിദ്ധമാണ്. ആദി ശങ്കരന്‍, ശ്രീനാരായണഗുരു, അയ്യന്‍കാളി എന്നിവര്‍ കേരളത്തിന് വലിയ സംഭാവന നല്‍കിയെന്നും രാഷ്ട്രപതി പറഞ്ഞു.

കേരള നിയമസഭ മാതൃകയാണെന്നും കേരളം വികസന കാര്യത്തില്‍ ഏറെ മുന്നോട്ട് പോയെന്നും ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പെടെ രാഷ്ട്രപതി അഭിനന്ദിക്കുകയും ചെയ്തു.

കേരളം ഇന്ത്യന്‍ ജനാധിപത്യത്തില്‍ ട്രന്‍ഡ് സെറ്ററാണെന്നും എന്നാല്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ വേണ്ടി നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

23 സംസ്ഥാനങ്ങളില്‍ നിന്ന് 46 എംഎല്‍എമാരാണ് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയില്‍ പങ്കെടുക്കുന്നത്. ഒപ്പം അവിടങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളും. മൂന്ന് സെഷനുകളിലായി നടക്കുന്ന ആദ്യ സമ്മേളനം നാളെ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News