സ്വപ്ന സാഫല്യമായി അധ്യാപക ജോലി; ആദ്യ ശമ്പളം ദുരിതാശ്വാസ നിധിക്ക്; മാതൃകയായി ഈ അന്ധ അദ്ധ്യാപകന്‍

കോഴിക്കോട്: കോഴിക്കോട് അവിടനല്ലൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ സംഗീത അധ്യാപകന്‍ ടി.യു ഷാംജു തനിക്ക് ലഭിച്ച ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ തുകയുടെ ചെക്ക് ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറി.

നന്മണ്ട ചീക്കിലോട് സ്വദേശി താഴെ ഉള്ളറാട്ട് വീട്ടില്‍ ഷാംജു ജൂണിലാണ് ജോലിയില്‍ പ്രവേശിച്ചത്. നൂറ് ശതമാനം അന്ധതയുള്ള ഷാംജുവിന് കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി ജോലി ലഭിച്ചിരുന്നുവെങ്കിലും സ്ഥിരം ജോലിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത് ഇപ്പോഴാണ്.

ജീവിതത്തില്‍ നിരവധി സുമനസുകളുടെ സഹായം ഉണ്ടായിട്ടുണ്ടെന്നും അതു കൊണ്ട് തന്നെ ആവുന്ന വിധത്തില്‍ മറ്റുള്ളവരെ സഹായിക്കണം എന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തീരുമാനിച്ചതെന്നും ഷാംജു പറഞ്ഞു.

അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് ഷാംജുവിന്റെ കുടുംബം. അച്ഛന്‍ ബാലനും അമ്മ വനജയും അനിയന്‍ ഷാലുവും ഷാംജുവിന്റെ എല്ലാ തീരുമാനങ്ങള്‍ക്ക് പിന്തുണയുമായുണ്ട്. സ്വകാര്യ ചാനലില്‍ ഉള്‍പ്പെടെ സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള ഷാംജു വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകന്‍ കൂടിയാണ് ഇന്ന് .

ചടങ്ങില്‍ സ്‌കൂളിലെ സഹ അധ്യാപകരായ എ.സി മൊയ്തു, വി രാജന്‍, ഡോ സുബീഷ് എം.എം എന്നിവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News