പ്രീതാ ഷാജിക്ക് കിടപ്പാടം നഷ്ടമാകാതിരിക്കാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പ്രീതാ ഷാജിക്ക് കിടപ്പാടം നഷ്ടമാകാതിരിക്കാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഇവരുടെ കുടുബത്തിന് പണം അടയ്ക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ സാവകാശം തേടും.

തിരിച്ചടവ് തുകയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തെ കുറിച്ച് സമഗ്രമായ പൊലീസ് അന്വേഷണം നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

വായ്പാത്തട്ടിപ്പിനിരയായി കുടിയിറക്ക് ഭീഷണി നേരിടുന്ന ഇടപ്പള്ളി മാനാത്ത്പാടത്തെ പ്രീതാ ഷാജിയുടെ അതിജീവന സമരത്തില്‍ ശക്തമായ ഇടപെടലുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

ധനമന്ത്രി തോമസ് ഐസക്കിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇവരുടെ കുടുംബത്തിന് വായ്പാ തിരിച്ചടവിനായി കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഒപ്പം തിരിച്ചടവ് തുകയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തെ കുറിച്ച് സമഗ്രമായ പൊലീസ് അന്വേഷണം നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കോടതി സമയം നീട്ടി നല്‍കുന്ന മുറയ്ക്ക് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനായി തുടര്‍ന്നും ഇടപെടാനാണ് സര്‍ക്കാര്‍ തീരുമാനം. ചര്‍ച്ച ശുഭസൂചകമാണെന്ന് ജനപ്രതിനിധികളായ എം.സ്വരാജ്, പി.ടി തോമസ്, കെ.വി ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ അഭിപ്രായപ്പെട്ടും.

എന്നാല്‍ രേഖാമൂലം ഉറപ്പ് നല്‍കിയാലെ പ്രീതാ ഷാജിയുടെ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുവെന്ന് ഭര്‍ത്താവ് ഷാജി പറഞ്ഞു.

രേഖാമൂലം ഉറപ്പ് നല്‍കുന്നിന് സര്‍ക്കാരിന് തടസ്സമില്ലെന്ന് ധനമന്ത്രിയും അവരെ അറിയിച്ചു. പ്രീതാ ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള കോടതി ഉത്തരവിനെ ജനകീയ സമരസമിതി ചെറുത്ത് തോല്‍പിച്ചതോടെയാണ് വിഷയത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ സജീവമായത്. നാളത്തെ സമരസമിതിയുടെ ചര്‍ച്ചയ്ക്ക് ശേഷം നിരാഹാര സമരം അവസാനിപ്പിക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here