അബൂബക്കര്‍ സിദ്ദിഖ് കൊലപാതകം: ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എ.വിജയരാഘവന്‍; പ്രതികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്തണം

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ ഉപ്പളയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ ബിജെപി-ആര്‍എസ്എസ് ക്രിമിനല്‍സംഘം വെട്ടിക്കൊലപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ബിജെപി-ആര്‍എസ്എസ് ക്രിമിനലുകളും മാഫിയാ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തുടര്‍ച്ചയായാണ് അബ്ദുള്‍ സിദ്ദിഖിനെ വെട്ടിക്കൊന്നത്. സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ട് മുതലെടുപ്പ് നടത്താനാണ് വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത്.

ഇത്തരം അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ മുഴുവന്‍ ജനാധിപത്യവാദികളും രംഗത്തിറങ്ങണം. നാടിന്റെ സൈ്വര്യജീവിതം തകര്‍ക്കുന്ന ഇത്തരം ക്ഷുദ്രശക്തികളെ ഒറ്റപ്പെടുത്തണം.

പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മതിയായ ശിക്ഷ ഉറപ്പുവരുത്തണമെന്നും എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News