
ചങ്ങനാശേരി: ശ്രീബുദ്ധന്റെയും ഗാന്ധിജിയുടെയും പാതവിട്ട് അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് രാജ്യത്തെ നയിക്കുന്ന ഭരണകൂടത്തിന്റെ കീഴിലാണ് നാം ജീവിക്കുന്നതെന്ന് സ്വാമി അഗ്‌നിവേശ്.
സ്വാതന്ത്ര്യ സമരത്തില്‍ ഒരു ദിവസം പോലും പങ്കെടുക്കാത്തവര്‍ ദേശീയതയുടെ വക്താക്കളാകുന്ന കാപട്യത്തിന്റെ നടുവിലാണ് ജനങ്ങളെന്നും അഗ്‌നിവേശ് പറഞ്ഞു.
കേരളം നാടിനു മാതൃകയാണ്. സംസ്ഥാന സര്‍ക്കാരും പോലീസും തനിക്ക് സുരക്ഷയെരുക്കി. വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തെ ബിജെപി ഭരണം പൂര്‍ണ പരാജയമാണ്.
ചത്തീസ്ഗഢില്‍ സംഘപരിവാര്‍ ശക്തികള്‍ തന്നെ വേട്ടയാടി. കേരളത്തില്‍ ഇനിയും വരും. ഇവിടെയെത്തിയപ്പോഴാണ് പ്രത്യേക സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് തോന്നിയത്.
കേരളത്തിന്റെ മതേതര മനസുകൊണ്ടാണ് കേരളത്തില്‍ ആര്‍എസ് എസിന് വളരാന്‍ കഴിയാത്തതെന്നും ബിജെപിയും മോദിയും ഇന്ത്യയെ നശിപ്പിക്കുകയാണന്നും സ്വാമി അഗ്‌നിവേശ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here