കരുണാനിധിയുടെ നില അതീവ ഗുരുതരം; അടുത്ത 12 മണിക്കൂര്‍ നിര്‍ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍.

അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.

കരുണാനിധിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കുന്നത് വെല്ലുവിളിയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആശുപത്രിയില്‍ കരുണാനിധിയുടെ ബന്ധുക്കളും പാര്‍ട്ടി നേതാക്കളുമുണ്ട്. ഭാര്യ ദയാലു അമ്മാളും ആശുപത്രിയിലെത്തിയിട്ടുണ്ട്.

കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇതാദ്യമായാണ് ദയാലു അമ്മാള്‍ ആശുപത്രിയിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News