വെണ്ണിയോട് പുഴയില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ചൂണ്ടല്‍ ആനപ്പാറ സ്വദേശി നാരായണന്കുട്ടിയുടെ ഭാര്യ ശ്രീജയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഫയര്‍ഫോഴ്‌സും പോലീസും സംയുക്തമായ നടത്തിയ തെരച്ചിലില്‍ ഇന്ന് വൈകീട്ട് മൂന്ന് മണിയോട് കൂടിയാണ് ശ്രീജയുടെ മൃതദേഹം കണ്ടെടുത്തത്.

ഇന്നലെ നാരായണന്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത ഭാഗത്ത് നിന്ന് ഏകദേശം 500 മീറ്റര്‍ താഴെ നിന്നാണ് ശ്രീജയുടെ മൃതദേഹം കണ്ടെടുത്തത്. ഇവരുടെ മക്കളായ സൂര്യ സായൂജ് എന്നിവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ഇന്നലെ രാവിലെയാണ് ചുണ്ടേല്‍ ആനപ്പാറ സ്വദേശി നാരായണന്‍ കുട്ടി ഭാര്യ ശ്രീജ, മക്കളായ സുര്യ, സായൂജ് എന്നിവരെ വെണ്ണിയോട് പുഴയില്‍ കാണാതായത്.നാരായണന്‍ കുട്ടിയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് കണ്ടെത്തിയിരുന്നു.

ആത്മഹത്യ ചെയ്യാന്‍ മുന്‍കൂട്ടി തീരുമാനിച്ചാണ് ഇവര്‍ പുഴക്കരയിലെത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News