”ഹിന്ദു മതത്തിന്റെ ഏറ്റവും വലിയ ശത്രു ആര്‍എസ്എസ്”

കൊച്ചി: ആര്‍എസ്എസ്സിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് സ്വാമി അഗ്‌നിവേശ്.

ഹിന്ദു മതത്തിന്റെ ഏറ്റവും വലിയ ശത്രു ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞ അഗ്‌നിവേശ് ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ എല്ലാവരും അരക്ഷിതരാണെന്നും പറഞ്ഞു.

എന്നാല്‍ കേരളം ഇതില്‍ നിന്നും വിഭിന്നമാണെന്നും ഇവിടെ എല്ലാ മതസ്ഥരും സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം ഭരിക്കുന്നവര്‍ തന്നെയാണു രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവെന്ന് സ്വാമി അഗ്‌നി വേശ് പറഞ്ഞു.

എല്ലാ മതങ്ങളുടേയും നില നില്‍പ്പ് പോലും ആര്‍.എസ്.എസ്. അപകടത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളുന്നത് മാതൃകാപരമാണെന്നും അഗ്‌നി വേശ് പറഞ്ഞു. തന്നെ ആക്രമിച്ചത് എന്തിനെന്ന് പറയാന്‍ മോദിയും അമിത്ഷായും തയ്യാരാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചാല്‍ എല്ലാവരുടേയും കാലു പിടിച്ച് മാപ്പ് പറയാന്‍ താന്‍ തയ്യാറാണെന്ന് അഗ്‌നിവേശ് പറഞ്ഞു.

ജാര്‍ഖണ്ഡ് മുഖ്യ മന്ത്രിയും പ്രധാന മന്ത്രിയും മാധ്യമങ്ങളില്‍ വന്നിരുന്ന് കള്ളം പറയുകയാണെന്നും ഇങ്ങനെ കള്ളം പറയുന്നവര്‍ എങ്ങനെ രാജ്യം ഭരിക്കുമെന്നും അഗ്‌നി വേശ് ചോദിക്കുന്നു.

കഴിഞ്ഞ ജൂലായ് പതിനേഴിനാണു ജാര്‍ഖണ്ഡിലെ പക്കൂരില്‍ അദ്ദേഹത്തിനു നേരെ യുവമോര്‍ച പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ആള്‍ക്കൂട്ടം ആക്രമിച്ച കേസില്‍ 18 ദിവസമായിട്ടും കുറ്റക്കാരെ അറസ്റ്റു ചെയ്യാത്തതിനെത്തുടര്‍ന്ന് സുപ്രീംകോടതിയെ സമീപ്പിക്കാനൊരുങ്ങുകയാണു സ്വാമി അഗ്‌നി വേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here