എസ്‌സി-എസ്ടി ബില്‍ ലോക്‌സഭ പാസാക്കി; നാളെ രാജ്യസഭ പരിഗണിക്കും

ദില്ലി: പട്ടിക വിഭാഗ പീഢന നിരോധനനിയമത്തെ ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധി മറികടക്കുന്നതിനുള്ള ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. എന്നാല്‍ ബില്ലിനെ ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പട്ടിക വിഭാഗക്കാര്‍ക്കെതിരായ പീഢനത്തെക്കുറിച്ചുള്ള പരാതിയില്‍ കേസെടുക്കാന്‍ പ്രാഥമികാന്വേഷണം ആവശ്യമില്ല. പ്രതികളെ അറസ്റ്റു ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ആരുടെയും അനുമതി വേണ്ട. ക്രിമിനല്‍ നടപടിക്രമത്തിലെ 438ാം വകുപ്പ് ഈ നിയമത്തിന് ബാധകമല്ല. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അനുമതിയില്ല.

തുടങ്ങിയ വ്യവസ്ഥകളാണ് ലോക്‌സഭ പാസാക്കിയ ഭേദഗതിയിലുള്ളത്. സഭ ഐക്യകണ്‌ഠേനയാണ് ബില്‍ പാസാക്കിയത്. എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ ഉള്‍പ്പെടുന്ന ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി. കേന്ദ്രസര്‍ക്കാരിന് ദളിതരുടെ കാര്യത്തില്‍ ആത്മാര്‍ത്ഥയില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ദളിതര്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ക്കുള്ള ശിക്ഷ ലഘൂകരിക്കുന്ന സുപ്രീംകോടതി വിധി വന്നതിനുശേഷം ആറ് ഓര്‍ഡിനന്‍സുകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാം മുതലാളികള്‍ക്ക് വേണ്ടിയുള്ളതാണെന്നും ഇപ്പോള്‍ ഭേദഗതി കൊണ്ട് വന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്നുള്ളത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, പിന്നോക്ക വിഭാഗ ദേശീയ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്ന 123 ആം ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭ ഐക്യകണ്‌ഠേന പാസാക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് ലോക്‌സഭ പാസാക്കിയ ബില്ലാണിത്.

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്കു ഭരണഘടനാ പദവിയോടെ ദേശീയ കമ്മിഷന്‍ രൂപീകരിക്കാനാകുന്ന ബില്‍ നിയമമാകുന്നതോടെ നിലവിലുള്ള പിന്നോക്ക വിഭാഗ ദേശീയ കമ്മിഷന്‍ പിരിച്ചുവിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News