മോട്ടോർ വാഹന നിയമഭേദഗതി നടപ്പാക്കരുത്; 24 മണിക്കൂർ ദേശീയ മോട്ടോർ വാഹന പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ ഗതാഗത മേഖലയെ കുത്തകവത്കരിക്കാൻ ഇടയാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് േട്രഡ് യൂനിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ ആരംഭിച്ചു.

രാത്രി 12മണി മുതല്‍ ആരംഭിച്ച പണിമുടക്കില്‍ ഓട്ടോറിക്ഷകൾ, ടാക്സികൾ, ചെറുകിടവാഹനങ്ങൾ, സ്വകാര്യ ബസുകൾ, ചരക്കുകടത്ത്് വാഹനങ്ങൾ എന്നിവ പങ്കെടുക്കുന്നുണ്ട് .

പണിമുടക്കിന് െഎക്യദാർഢ്യമർപ്പിച്ച് ൈഡ്രവിങ് സ്കൂൾ, ഓട്ടോമൊബൈൽ വർക്കുഷോപ്പുകൾ, വാഹനഷോറൂമുകൾ, പഴയവാഹനങ്ങളുടെ വിൽപന കേന്ദ്രങ്ങൾ, ഓട്ടോ കൺസൾട്ടൻസി കേന്ദ്രങ്ങൾ, സ്പെയർപാർട്സ് വിപണനശാലകൾ എന്നിവയും അടഞ്ഞുകിടക്കും.

മാനേജ്െമൻറിെൻറ തൊഴിലാളിവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിലെ സംയുക്ത ട്രേഡ് യൂനിയൻ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ സൂചനാപണിമുടക്കും ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News