സീനിയോറിറ്റി വിവാദത്തിനിടെ ജസ്റ്റിസ് കെഎം ജോസഫ് ഇന്ന് സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും

പുതുതായി നിയമിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി,ജസ്റ്റിസ് വിനീത് ശരണ്‍ , ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.

രാവിലെ 10.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. നിലവില്‍ നിശ്ചയിച്ച സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് ഇന്ദിര ബാനര്‍ജി,ജസ്റ്റിസ് വിനീത് ശരണ്‍ ,ജസ്റ്റിസ് കെ.എം ജോസഫ് എന്നീ ക്രമത്തിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക.

സീനിയോറിറ്റിയില്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി,ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ക്ക് ശേഷം ജസ്റ്റിസ് കെ എം ജോസഫിനെ ഉള്‍പ്പെടുത്തിയതില്‍ കൊളീജിയം അംഗങ്ങളായ ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ട് ഇന്നലെ പ്രതിഷേധം അറിയിച്ചിരുന്നു.

കൊളീജിയം ആദ്യം നിര്‍ദേശിച്ച പേരിന് സീനിയോറിറ്റി നല്‍കണമെന്നായിരുന്നു ജഡ്ജിമാരുടെ ആവശ്യം.പുതുതായി ചുമതലയേല്‍ക്കുന്ന ജഡ്ജിമാരുടെ സീനിയോറിറ്റിയെച്ചൊല്ലി തര്‍ക്കം തുടരവെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News