
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം ഉൾപ്പെടുന്ന കൊല്ലം ചടയമംഗലം ജടായു ടുറിസം പദ്ധതി ചിങ്ങം ഒന്നിന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും.
ചലച്ചിത്രകാരൻ രാജീവ് അഞ്ചൽ വിഭാവന ചെയ്യ്ത ടുറിസം പദ്ധതിയിൽ കേബിൾ കാർ, അഡ്വെഞ്ചർ പാർക്ക്, ഹെലികോപ്റ്റർ സൗകര്യം എന്നിവയും ഉൾപ്പെടുന്നു. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്‍റെ പേര് എഴുതിച്ചേർക്കുന്നതാകും ഈ ടൂറിസം കേന്ദ്രം.
പൗരാണിക പ്രാധാന്യം ഏറെയുള്ള സ്ഥലമാണ് കൊല്ലം ചടയമംഗലത്തെ ജഡായു പാറ. രാവണന്‍റെ വെട്ടേറ്റ് ജഡായു വീണു എന്നാണിവിടുത്ത ഐഥീകം. സമുദ്രനിരപ്പിൽ നിന്ന് ആയിരം അടി ഉയർത്തിലുള്ള ഈ പ്രദേശം ചിങ്ങം ഒന്നുമുതൽ അറിയപ്പെടുക രാജ്യത്തെ തന്നെ ഏറ്റവും വലിയ ടൂറിസം കേന്ദ്രങ്ങളിൽ ഒന്ന് എന്നാകും.
ചലച്ചിത്രകാരൻ രാജീവ് അഞ്ചലിൻറെ നേതൃത്വത്തിൽ ചെങ്കുത്തായ പാറയുടെ മുകളിൽ തീർത്ത പക്ഷി ശിൽപം ഉദ്ഘാടനത്തിനു മുമ്പ് തന്നെ ടൂറിസം ഭൂപടത്തിൽ ഇടം നേടിക്കഴിഞ്ഞു. മലയുടെ അടിവാരത്ത് നിന്ന് ടൂറിസം കേന്ദ്രത്തിലേക്ക് എത്താൻ സ്വിസ്സ് നിർമ്മിതമായ കേബിൾ കാറും തയാറായി.
ചിങ്ങം ഒന്നായ 17ന് ടൂറിസം കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. പത്തു വർഷത്തെ ശ്രമഫലമായിട്ടാണ് രാജീവ് അഞ്ചൽ ശിൽപവും ഇവിടുത്തെ ടൂറിസം കേന്ദ്രവും പൂർത്തീകരിച്ചത്.
പ്രവാസികളുടെ സഹകരണത്തോടെ 100കോടി ചെലവഴിച്ചു നിർമ്മിക്കുന്ന ടുറിസം പദ്ധതിയിൽ സഞ്ചാരികൾക്ക് ഹെലികോപ്ടറിൽ ജടായുപ്പാറയുടെ ആകാശ കാഴ്ച്ചകൾ കാണാനുള്ള അവസരവും ഉണ്ടാകും.
കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന ഹെലികോപ്റ്റർ ടൂറിസത്തിന്‍റെ തുടക്കവും ഇവിടെയാകും.
അതിനായി ഹെലിപ്പാഡ് അടക്കമുള്ളവ നിർമിച്ചിട്ടുണ്ട്. ശില്പത്തിനുള്ളിൽ 6ഡി സംവിധാനമുള്ള ജഡായുകഥയുടെ ദൃശ്യാവിഷ്‌കാരം ജനുവരിയിൽ സജ്ജമാകും. .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here