വത്സൻ തില്ലങ്കേരി പ്രതിയായ യാക്കൂബ് വധക്കേസിലെ ഒന്നാം സാക്ഷിയെ ആർഎസ്എസുകാർ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി

കണ്ണൂർ പുന്നാട്ടെ സി പി ഐ എം പ്രവർത്തകനായിരുന്ന യാക്കൂബിനെ വധിച്ച കേസിൽ ഒന്നാം സാക്ഷിയെ ആർ എസ് എസുകാർ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി. കേസിൽ നാളെ തലശേരി കോടതിയിൽ ക്രോസ്സ് വിസ്താരം ആരംഭിക്കാനിരിക്കെയാണ് ഒന്നാം സാക്ഷിയെ ഭീഷണിപ്പെടുത്തിയത്.

ഇരിക്കൂറിനടുത്ത ആയിപ്പുഴയിലെ ഷാനവാസിനെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ആർ എസ് എസുകാർ ഭീഷണി മുഴക്കിയത്. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമായിരുന്നു ആർ എസ് എസ് അതിക്രമം.

അക്രമി സംഘത്തിൽ ഉൾപ്പെട്ട കല്ല്യാട് സ്വദേശിയായ ആർ എസ് എസ് പ്രവർത്തകൻ ഷിനോജിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി പ്രതിയായ കേസാണ് യാക്കൂബ് വധക്കേസ്.

2006 ജൂൺ 13 നാണ് സി പി ഐ എം പ്രവർത്തകൻ യാക്കൂബിനെ ആർ എസ് എസ് സംഘം ബോംബ് എറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here