രാജ്യസഭ ഉപാദ്ധ്യക്ഷന്‍ തെരഞ്ഞെടുപ്പ്; ദില്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തിരക്കിട്ട ചര്‍ച്ച

രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ ദില്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. 123 അംഗങ്ങളുടെ ദൂരിപക്ഷം വേണമെങ്കിലും 108 അംഗങ്ങള്‍ മാത്രമേ എന്‍ഡിഎയ്ക്ക് രാജ്യസഭയിലുള്ളു.

പ്രതിപക്ഷ ഐക്യമുണ്ടെങ്കിലും ആര്‍ക്ക് സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ജെഡിയുവിന്റെ ഹരിവന്‍ഷന്‍ ഭരണപക്ഷ സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത.

എട്ടാം തിയ്യതിയായ ബുധനാഴ്ച വൈകുന്നേരം വരെ നാമനിര്‍ദേശ പത്രിക നല്‍കാം. അതേസമയം പട്ടിക വിഭാഗ പീഢന നിരോധന നിയമത്തെ ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധി മറികടക്കുന്നതിനുള്ള ഭേദഗതി ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും.

കഴിഞ്ഞ ദിവസം രാത്രിയാണ് ലോക്‌സഭ ഈ ബില്‍ ഐക്യകണ്‌ഠേന പാസാക്കിയത്. മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ഇന്ന് ലോക്‌സഭയുടെ പരിഗണനയില്‍ വരും.

മെഡിക്കല്‍ അസോസിയേഷനടക്കം എതിര്‍ക്കുന്ന ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ എന്തു തീരുമാനം എടുക്കുമെന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തന്നെ നിര്‍ണായകമായ കാര്യമാണ്.

ഇന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News