
കാലവര്‍ഷകെടുതിയില്‍ വന്‍ നാശനഷ്ടം നേരിട്ട കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിക്കും. കേന്ദ്രസംഘാംഗങ്ങളായ ചഹത് സിംഗ്, നര്‍സിരാം മീണ, വി.വി ശാസ്ത്രി എന്നിവരാണ് സംഘത്തിലുളളത്.
ഈ മാസം 9 ന് രാവിലെ 10 ന് ജില്ലാ കലക്ടര്‍ യു.വി ജോസുമായി ചര്‍ച്ച നടത്തിയ ശേഷം സംഘം വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കട്ടിപ്പാറയിലെ കരിഞ്ചോലമല, വയനാട് ചുരം റോഡ്, കോടഞ്ചേരി, തിരുവമ്പാടി, മുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശിക്കും.
വ്യാപകമായി കൃഷിനാശം ഉണ്ടായ മാവൂരിലും കടലാക്രമണം നേരിട്ട ഭട്ട്‌റോഡ് പ്രദേശത്തും സംഘം സന്ദര്‍ശനം നടത്തും. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശത്തിന്റെ മുന്നോടിയായി ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here