
രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത. ജെഡിയുവിന് രാജ്യസഭാ സീറ്റ് നല്‍കിയത് അംഗീകരിക്കാനാകില്ലെന്ന് ശിരോമണി അകാലിദള്‍. അകാലിദള്‍ എംപി നരേഷ് ഗുജ്‌റാളിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് അകാലിദളിന്റെ ആവശ്യം.
ജെഡിയുവിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ ശിവസേനയ്ക്കും വിയോജിപ്പാണ്. വിയോജിപ്പ് പ്രകടമാക്കി ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് ശിവസേന വിട്ടു നില്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടികളുടെ പ്രതിഷേധം ബിജെപിക്ക് തലവേദനയാകും. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇന്നും തീരുമാനമായേക്കും.
പൊതുസമ്മതിയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് പാര്‍ട്ടികളുടെ താല്‍പ്പര്യം.എന്‍ സി പിയുടെ വന്ദന ചവാന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്.
വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ്് തയ്യാറാകുമോ എന്നത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ണായകമാകും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here