മുനമ്പം അപകടം: അടിയന്തര നടപടി സ്വീകരിക്കാന്‍ എറണാകുളം കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശം

തിരുവനന്തപുരം: കൊച്ചി ചേറ്റുവ പുറംകടലില്‍ കപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.

അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനും കപ്പല്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇതിനായി നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ അടിയന്തര നടപടിക്ക് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും നിര്‍ദേശം നല്‍കി.

അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ അടിയന്തര ചികിത്സക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇടിച്ചിട്ട് പോയ കപ്പല്‍ ഏതാണെന്ന് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മുനമ്പത്ത് നിന്നും പുറപ്പെട്ട മത്സ്യബന്ധന ബോട്ടായ ഓഷ്യാനയില്‍ കപ്പലിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേരാണ് മരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here