ഉത്തര കേരളത്തില്‍ പണിമുടക്ക് പൂര്‍ണ്ണം; ഗതാഗതം സ്തംഭിച്ചു

വടക്കന്‍ കേരളത്തില്‍ മോട്ടോര്‍ വാഹന പണിമുക്ക് പൂര്‍ണ്ണം. വളരെ കുറച്ച് സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.

കെ എസ് ആര്‍ ടി സി യും പണിമുടക്കില്‍ പങ്കെടുത്തത് സര്‍ക്കാര്‍ ഓഫീസുകളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തെ ബാധിച്ചു.

വടക്കന്‍ കേരളത്തില്‍ മോട്ടാര്‍ വാഹന പണിമുടക്ക് പൂര്‍ണ്ണമാണ്. സ്വകാര്യ ബസ്സുകളും, ഓട്ടോ ടാക്‌സി വാഹനങ്ങളും, ചരക്ക് ലോറികളും നിരത്തിലിറങ്ങിയില്ല.

കെഎസ്ആര്‍ടിസി യും പണിമുടക്കിയതോടെ പൊതുഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. ഇരുചക്ര വാഹനങ്ങളും വളരെ കുറച്ച് സ്വകാര്യ വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്.

പണിമുടക്കിയ തൊഴിലാളികള്‍ വിവിധ ഇടങ്ങളില്‍ പ്രകടനം നടത്തി. കോഴിക്കോട് നഗരത്തില്‍ മുതലക്കുളത്ത് നിന്നാരംഭിച്ച പ്രകടനം കിസ്ഡസണ്‍ കോര്‍ണ്ണറില്‍ സമാപിച്ചു.

കോഴിക്കോട് ജില്ലയില്‍ ഭൂരിഭാഗം കടകളും അടഞ്ഞ് കിടന്നു, സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു, റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നവരെ സഹായിക്കാന്‍ പോലീസ് സൗകര്യമൊരുക്കി.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും പണിമുടക്ക് പൂര്‍ണ്ണമാണ്. അന്തര്‍സംസ്ഥാന റൂട്ടിലടക്കം കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തിയില്ല. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ കുറവായിരുന്നു.

പണിമുടക്കിയ തൊഴിലാളികള്‍ കണ്ണൂര്‍, കാസര്‍കോട് നഗരത്തിലും ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും പ്രകടനം നടത്തി.

പാലക്കാട്, മലപ്പുറം ജില്ലയില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. പാലക്കാട്ടും കെ എസ് ആര്‍ ടി സിയുെട അന്തര്‍സംസ്ഥാന സര്‍വ്വീസ് മുടങ്ങി.

ചരക്ക് വാഹനങ്ങളും അതിര്‍ത്തി കടന്നെത്തുന്നില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. വയനാട്ടിലും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.

കടകള്‍ ഭൂരിഭാഗവും അടഞ്ഞു കിടക്കുന്നു. മോട്ടോര്‍ വ്യവസായ രംഗത്തെ അനുബന്ധ സ്ഥാപനങ്ങളായ വര്‍ക്ക് ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here