രാജ്യത്തെ പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് ബിജെപിയില്‍ നിന്ന്: രാഹുല്‍ ഗാന്ധി

ആര്‍ എസ് എസിന്റെയും ബിജെപിയുടെയും പ്രത്യയശാസ്ത്രം രാജ്യം പുരുഷന്‍മാര്‍ ഭരിക്കണമെന്നുള്ളതാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് ബിജെപിയില്‍ നിന്നാണെന്നും രാഹുല്‍ ആരോപിച്ചു.

രാജ്യത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മഹിള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ നടന്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി സര്‍ക്കാര്‍ സ്ത്രീ സംവരണ ബില്ലിനെ പറ്റി സംസാരിക്കുന്നതല്ലാതെ ബില്‍ അവതരിപ്പിക്കാനോ പാസ്സാക്കാനുള്ള ശ്രമമോ നടത്തുന്നില്ല.

സ്ത്രീ സംവരണ ബില്‍ പാര്‍ലമെന്റിലെത്തിയാല്‍ കോണ്‍ഗ്രസ് പിന്തുണക്കും. സ്ത്രീകള്‍ക്ക് എല്ലായിടത്തും 50% സംവരണം എന്നതാണ് കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യം എക്കാലത്തും പുരുഷന്മാര്‍ നയിക്കണമെന്നാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ചിന്തയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.

ആര്‍എസ്എസില്‍ വനിതകളില്ലെന്നും വനിതകള്‍ എത്തിയാല്‍ ആര്‍എസ്എസ് ആര്‍എസ്എസ് അല്ലാതാകുമെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസില്‍ വനിതാ പ്രാധിനിത്യം വര്‍ദ്ധിപ്പിക്കും.

രാജ്യത്തെ പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് ബിജെപിയില്‍ നിന്നാണ്. തെരഞ്ഞെടുപ്പു കമ്മിഷനും ജുഡീഷ്യറിയും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ബിജെപിയുടെ ആക്രമണങ്ങള്‍ നേരിട്ടു കഴിഞ്ഞു.

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സംവിധാനങ്ങളെ കോണ്‍ഗ്രസ് അധികാരത്തിലെത്തി കഴിഞ്ഞാല്‍ സ്വാതന്ത്രമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മഹിളാ അധികാര്‍ സമ്മേളനമെന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്താകമാനം സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ബീഹാര്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ അഭയകേന്ദ്രങ്ങളിലെ പീഡനങ്ങള്‍ പുറത്തു വരികയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here