
തൊടുപുഴ- വണ്ണപ്പുറത്തെ കൂട്ടക്കൊലക്കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ലിബീഷിനെ കസ്റ്റഡിയിൽ വിട്ടത്.
വണ്ണപ്പുറം- കമ്പക്കാനം സ്വദേശിയും മന്ത്രവാദിയുമായ കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരെ കൂട്ടക്കൊല ചെയ്ത കേസിൽ പിടിയിലായ ലിബീഷിനെ അഞ്ച് ദിവസത്തേക്കാണ് കോടതി, പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതിയുമായി അന്വേഷണ സംഘം വിശദമായ തെളിവെടുപ്പ് നടത്തും. കൃഷണന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച് പണയം വെച്ച ആഭരണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിക്കും.
ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ലിബീഷും മുഖ്യ പ്രതിയായ അനീഷും ആഭരണങ്ങൾ പണയം വെച്ചിട്ടുള്ളത്. പ്രധാന പ്രതിയും കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനുമായ അനീഷ് ഒളിവിലാണ്.
ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ 29നാണ് ലിബീഷും അനീഷും ചേർന്ന് നാലംഗ കുടുംബത്തെ ക്രൂരമായി കൊല ചെയ്തത്. കൃഷ്ണനെ കൊന്ന് മന്ത്രശക്തിയും പണവും സ്വന്തമാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here