ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം; മര്‍ദ്ദനം ശിവ കാവടിയില്‍ സ്പര്‍ശിച്ചെന്ന് ആരോപിച്ച്

ദില്ലി: ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ശിവ കാവടിയെ സ്പര്‍ശിച്ചു എന്നാരോപിച്ചായിരുന്നു ആക്രമം. അക്ഷയ്, ആല്‍ബിന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ക്ലാസ് കഴിഞ്ഞു റൂമിലേക്ക് മടങ്ങവെയായിരുന്നു അക്ഷയ്ക്കും ആല്‍ബിനും നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകരുടെ മര്‍ദ്ദനം. കാവടിയില്‍ സ്പര്‍ശിച്ചെന്ന കാരണത്തില്‍ ആദ്യം അക്ഷയ്ക്ക് നേരെയായിരുന്നു ആക്രമണം.

ചോദിക്കാന്‍ ചെന്ന ആല്‍ബിനേയും അവര്‍ വെറുതെ വിട്ടില്ല. 40ലേറെ പേര്‍ ചേര്‍ന്നായിരുന്നു ഇരുവര്‍ക്കുമെതിരെ ആക്രമം അഴിച്ചുവിട്ടത്. എറണാകുളം സ്വദേശികളായ ഇരുവരും സിവില്‍ സര്‍വീസ് കോച്ചിംഗിന് ചേര്‍ന്ന് 2 മാസം മാത്രമാണായത്.

അക്രമമം നടക്കവെ സമീപത്തു പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും ഏറെ വൈകിയാണ് ഇവര്‍ പിടിച്ചുമാറ്റാന്‍ തയ്യാറായത്.

ഒടുവില്‍ പരാതി നല്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കുട്ടികള്‍ക്കെതിരെ പരാതിയെടുക്കുമെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്ന് മര്‍ദനത്തിനിരയായ ആല്‍ബിന്‍ പറഞ്ഞു.

കേസ് നല്‍കിയാല്‍ കുട്ടികള്‍ താമസിക്കുന്ന ഗ്രാമത്തില്‍ സ്വസ്ഥമായി താമസിക്കാന്‍ അക്രമികള്‍ വിടില്ലെന്നുമായിരുന്നു പൊലീസിന്റെ മറുപടി. പഠനം തുടരാന്‍ പറ്റില്ലെന്ന പേടിയിലാണ് കേസ് കൊടുക്കാതെ കുട്ടികളും രക്ഷിതാക്കളും തിരികെ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News