കരുണാനിധിയുടെ സംസ്കാരം; മറീനയില്‍ സ്ഥലം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍; തമി‍ഴ്നാട്ടില്‍ പ്രതിഷേധം

അന്തരിച്ച മുന്‍ തമി‍ഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ മുത്തുവേല്‍ കരുണാനിധിയുടെ സംസ്കാരത്തിന് ചെന്നൈയിലെ മറീന ബീച്ചില്‍ സേഥലം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍.

അറിയിപ്പ് വന്നതോടെ മറീന ബീച്ചിന്‍റെ പരിസരത്തും ചെന്നൈയിലും ഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം മറീന ബീച്ചില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

മറീനാ ബീച്ചിന് സമീപം സിഎന്‍ അണ്ണാദുരൈയുടെ സമാധി സ്ഥലത്തോട് ചേര്‍ന്ന് കരുണാനിധിക്ക് സമാധി സ്ഥലമൊരുക്കണമെന്ന് അദ്ദേഹത്തിന്‍റെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡണ്ടുമായ എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി പളളിസ്വാമിയോട് നേരത്തെ ആ‍വശ്യപ്പെട്ടിരുന്നു.

സ്ഥലമില്ലെന്ന കാരണം പറഞ്ഞ് ആവശ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ഗാന്ധിമണ്ഡപത്തില്‍ സംസ്കാരത്തിനായി രണ്ട് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു.

മൃതദേഹം ഇപ്പോള്‍ ചെന്നൈ കാവേരി ആശുപത്രിയില്‍ നിന്നും സ്വവസതിയായ മംഗലാപുരത്തെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്.

എന്നാല്‍ സംസ്കാരത്തിന് മറീനാ ബീച്ചില്‍ തന്നെ സ്ഥലം നല്‍കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഡിഎംകെ നേതൃത്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here