
രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്‍ഡിഎയോ പ്രതിപക്ഷ പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
എന്‍ഡിഎയുടെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനാര്‍ത്ഥിയായി ജെഡിയു എംപി ഹരിവന്‍ഷിനാണ് സാധ്യത. അതേസമയം ജെഡിയുവിന് സീറ്റ് നല്‍കിയതില്‍ കടുത്ത അമര്‍ഷത്തിലാണ് ശിരോമണി അകാലിദളും ശിവസേനയും.
പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായി എന്‍സിപി എംപി വന്ദന ചവാന്‍ മത്സരിക്കാനാണ് സാധ്യത. അതേസമയം രാജ്യസഭ കുട്ടികള്‍ക്ക് സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയ 2009ലെ ബില്ലില്‍ ഭേദഗതികള്‍ ചര്‍ച്ച ചെയ്യും. ബില്‍ ലോക്‌സഭയില്‍ നേരത്തെ പാസായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here