കരുണാനിധിക്ക് അന്ത്യാഞ്ജലി; സംസ്കാരത്തിലെ അനിശ്ചിതത്വം തുടരുന്നു; മറീനയില്‍ സ്ഥലം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍; വാദം പുനരാരംഭിച്ചു

അന്തരിച്ച തമി‍ഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ സംസ്കാരം സമ്പന്ധിച്ച അനിശ്ചിതത്വം നീളുന്നു. നിലവില്‍ ചെന്നെയിലെ രാജാജി ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുകയാണ് മൃതദേഹം. അതിനിടെ കരുണാനിധിയുടെ സംസ്കാരത്തിന് ചെന്നൈയിലെ മറീന ബീച്ചില്‍സ്ഥലം അനുവദിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള ഹര്‍ജിയില്‍ ഇന്ന് വിധി പറയും.
രാവിലെ 8 മണിയോടെ വാദം പുനരാരംഭിച്ചു.

മറീന ബീച്ചില്‍ സ്ഥലമില്ലെന്നും പകരം ഗാന്ധി മണ്പത്തില്‍ സ്ഥലമൊരുക്കാമെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍.

തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ വാദം തുടരുകയാണ്. ഹെെക്കോടതി ഹര്‍ജി തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഡിഎംകെ ഒരുങ്ങുമെന്നാണ് അറിയുന്നത്.

മറീന ബീച്ചിന്‍റെ പരിസരത്തും ചെന്നൈയിലും ഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുകയാണ്.

മറീനാ ബീച്ചിന് സമീപം സിഎന്‍ അണ്ണാദുരൈയുടെ സമാധി സ്ഥലത്തോട് ചേര്‍ന്ന് കരുണാനിധിക്ക് സമാധി സ്ഥലമൊരുക്കണമെന്ന് അദ്ദേഹത്തിന്‍റെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡണ്ടുമായ എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി പളളിസ്വാമിയോട് നേരത്തെ ആ‍വശ്യപ്പെട്ടിരുന്നു.

സ്ഥലമില്ലെന്ന കാരണം പറഞ്ഞ് ആവശ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ഗാന്ധിമണ്ഡപത്തില്‍ സംസ്കാരത്തിനായി രണ്ട് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here