ബോട്ടിൽ കപ്പലിടിച്ച് കാണാതായ മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

മുനമ്പത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് കാണാതായ മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഒരു മലയാളി ഉൾപ്പടെ 9 പേർക്കു വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ രാത്രി മുഴുവൻ നടത്തിയ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

പുലർച്ചെ കടലിലേയ്ക്ക് പുറപ്പെട്ട മറൈൻ എൻഫോഴ്സ്മെന്റ് സംഘവും തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. അതേ സമയം അപകടത്തിൽ മരിച്ച മൂന്നു പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഇന്നലെ പുലർച്ചെയാണ് മുനമ്പത്ത് നിന്നും 14 പേരുമായി മത്സ്യ ബന്ധനത്തിനു പോയ ഓഷ്യാനിക്ക് എന്ന ബോട്ടിൽ ദേശ ശക്തി എന്ന ഇന്ത്യൻ ചരക്കുകപ്പൽ ഇടിച്ചത്.അപകടത്തിൽ തമിഴ്നാട് സ്വദേശികളായ 3 പേർ മരിച്ചു.ഇവരുടെ മൃതദേഹം ഇന്നലെ രാത്രി തന്നെ പോസ്റ്റ്മോമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. ബോട്ടിന്റെ ഡ്രൈവർ എഡ്വിൻ ഉൾപ്പടെ 2 പേരെ ഇന്നലെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.ഇവർ സുഖം പ്രാപിച്ച് വരികയാണ്.

അതേ സമയം കാണാതായവർക്ക് വേണ്ടി തിരച്ചിൽ ഇന്നും തുടരുകയാണ്. നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ ഇന്നലെ തുടങ്ങിയ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇന്നലെ രാത്രി തിരച്ചിൽ അവസാനിപ്പിച്ച നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും ഹെലിക്കോപ്റ്ററുകൾ ഇന്ന് വീണ്ടും തിരച്ചിൽ തുടരും.

മോശം കാലാവസ്ഥയെ തുടർന്ന് മറൈൻ എൻഫോഴ്സ്മെൻറും ഇന്നലെ വൈകീട്ട് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ കടലിലേക്ക് പുറപ്പെട്ട സംഘം തിരച്ചിൽ തുടരുന്നുണ്ട്.

കാണാതായവരുടെ ബന്ധുക്കളെ ഒപ്പം ചേർത്താണ് മറൈൻ എൻഫോഴ്സ്മെന്റ് തിരച്ചിൽ നടത്തുന്നത്. കടലിലെ നീരൊഴുക്കിനനുസരിച്ചാണ് തിരച്ചിൽ.അധികം വൈകാതെതന്നെ തിരച്ചിലിന് ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here