ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വർധന

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ  വർധന. വൃഷ്ടിപ്രദേശത്ത് മഴ കനത്തതാണ് ജലനിരപ്പ് ഉയരാൻ കാരണം. ചൊവ്വാഴ്ച രാവിലെ ആറിന് 2396.2 അടിയായിരുന്നു ജലനിരപ്പ്.

പത്ത് മണിയായപ്പോള്‍ ജലനിരപ്പ് 0.06 അടി കുറഞ്ഞ് 2396.14 അടിയിലെത്തി. പകല്‍ പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് രാത്രി  2396.26 അടിയിലെത്തി.

1.34 കോടി യൂനിറ്റായിരുന്നു മൂലമറ്റത്തെ വൈദ്യുതി ഉൽപ്പാദനം. 1.26 കോടി യൂനിറ്റിനുള്ള വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 201.7 കോടി യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളം ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here