കോട്ടയത്ത് സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു

കോട്ടയം രാമപുരത്ത് സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.

രാമപുരം – മാറിക റോഡിലായിരുന്നു അപകടം. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.

ബസിലുണ്ടായിരുന്ന 17 വിദ്യാർത്ഥികളിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു.പരിക്കേറ്റവരെ രാമപുരത്തെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here