കലെെഞ്ജറുടെ സംസ്കാരം മറീനയില്‍ തന്നെ

തര്‍ക്കങ്ങള്‍ക്ക് അവസാനമായി. അന്തരിച്ച മുന്‍ തമി‍ഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മൃതദേഹം മറീനയില്‍ തന്നെ സംസ്കരിക്കും.  മറീനയില്‍ തന്നെ സ്ഥലമനുവദിക്കാന്‍ മദ്രാസ് ഹെെക്കോടതി തീരുമാനിച്ചു. അതിനിടെ മറീന ബീച്ചില്‍ സുരക്ഷ ശക്തമാക്കി.  അണ്ണാ സമാധിക്ക് സമീപമായിരിക്കും കരുണാനിധിയുടെ സംസ്കാരിക്കുക.

മദ്രാസ് ഹെെക്കോടതിയിലെ രണ്ടംഗ ബെഞ്ചാണ് ഇതു സംബന്ധിച്ച വിധി പ്രസ്താവിച്ചത്.  തമി‍ഴ്നാട് സര്‍ക്കാറിന്‍റെ വാദങ്ങള്‍  കോടതി തള്ളി.

നേരത്തെ മൃതദേഹം മറീനയില്‍ സംസ്ക്കരിക്കാന്‍ സ്ഥലം അനുവദിക്കില്ലെന്ന് തമി‍ഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഡി എംകെ കോടതിയെ സമീപിക്കുകയായിരുന്നു.

ചെന്നെെ രാജാജി ഹാളില്‍ രാഷ്ട്രീയ സാമൂഹിക സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിപ്പേരാണ് കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത്. സംസ്കാരം വെെകിട്ട് 6 മണിയോടെയുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News