കനത്ത മ‍ഴ; കണ്ണൂർ ജില്ലയിൽ ഉരുൾപ്പൊട്ടൽ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ പലയിടത്തും ഉരുൾപൊട്ടൽ. വഞ്ചിയം മൂന്നാം പാലം,കാഞ്ഞിരക്കൊല്ലി,ആറളം,പേരട്ട,മുടിക്കയം,മാട്ടറ എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്.

ടൂറിസ്റ്റ് കേന്ദ്രമായ ശശിപ്പാറ യിലേക്കുള്ള റോഡ് ഒലിച്ചു പോയി.
ചപ്പാക്കടവ്,കണ്ടകശേരി,മാവുംതോട് പാലങ്ങൾ വെള്ളത്തിനടിയിലായി.
പേരാവൂർ – കൊട്ടിയൂർ, കേളകം, കണിച്ചാർ മേഖലകളിൽ കനത്ത മഴ തുടരുന്നു. ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകൾ കര കവിഞ്ഞൊഴുകുന്നു.
 മലയോര ഹൈവേയിൽ വെള്ളം കയറി പലയിടത്തും ഗതാഗത തടസം. മണ്ണിടിച്ചിലിൽ പന്നിയാംമലയിലെ  ഇലവുംകുടി പൗലോസിന്റെ വീട് തകർന്നു. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ അപകടമില്ല.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News