‘ചെറിയ ചിത്രത്തിന്റെ വലിയ വിജയത്തില്‍ ഏറെ സന്തോഷമുണ്ട്’: അനൂപ് മേനോന്‍

എന്റെ മെഴുതിരി അത്താഴങ്ങളുടെ പ്രേക്ഷക സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ച് കൊണ്ട് ചിത്രത്തിലെ നായകന്‍ അനൂപ് മേനോന്‍ ഫേസ്ബുക്ക് ലൈവില്‍.

സൂരജ് തോമസ് സംവിധാനം ചെയ്ത ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനൂപ് മേനോനാണ്. ചെറിയ ചിത്രത്തിന്റെ വലിയ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അനൂപ് മേനോന്‍ വ്യക്തമാക്കി.

എം.ജയചന്ദ്രന്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറി എന്ന നിലയിലും ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ പ്രേക്ഷക പ്രീതി നേടുന്നുണ്ട്.

ചിത്രത്തിലെ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. മനോഹരമായ മെലഡികളാല്‍ സമ്പന്നമായ ചിത്രത്തിലെ അഞ്ച് ഗാനങ്ങളും വിജയ് യേശുദാസ് മാത്രമാണ് പാടിയിരുക്കുന്നതെന്നും ചിത്രത്തിന്റെ പ്രത്യേകതയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here