
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് നല്‍കിയ നിവേദനത്തിന് പിന്നില്‍ ഉന്നതതല രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി.
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം ഇറക്കാന്‍ യുപിഎ സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനം പരിഗണിക്കണമെന്ന നിവേദനത്തിലെ ആവശ്യം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
കേരളത്തിലെ 123 വില്ലേജുകളെയും ഇ.എസ്.എ യില്‍ തന്നെ നിലനിര്‍ത്താനുള്ള ആസൂത്രിത നീക്കമാണിത്. യു പി എ സര്‍ക്കാര്‍ 2013 നവംബര്‍ 13ന് ഇറക്കിയ ഉത്തരവനുസരിച്ചുള്ള നിരോധനങ്ങളും നിയന്ത്രണങ്ങളും നീക്കാനുള്ള സാഹചര്യം വന്നപ്പോള്‍ അതിനെ അട്ടിമറിക്കാനാണ് ചെന്നിത്തലയുടെ പുതിയ നീക്കമെന്നും സിപിഐഎം ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്ന് കാര്‍ഷിക, ജനവാസ മേഖലകളെ ഒഴിവാക്കുന്നതിനാവശ്യമായ റിപ്പോര്‍ട്ടും ഭൂപടവും എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കേരളത്തിന് അനുകൂല സാഹര്യം വരാനിരിക്കെ രമേശ് ചെന്നിത്തലയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും സിപിഐഎം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here