എമിറേറ്റ്സ് എയര്‍ലെെന്‍സിന്‍റെ ഓണസമ്മാനം; കേരളത്തിലേക്ക് വിമാന യാത്രാ നിരക്ക് പകുതിയായി

ദുബായ്: എമിറേറ്റ്സ് എയര്‍ലെെന്‍സ് വിമാനയാത്രാ നിരക്കില്‍ വന്‍ വിലക്കുറവ് പ്രഖ്യാപിച്ചു.
തിരുവന്തപുരം, കൊച്ചി തുടങ്ങിയ സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സിൽ ടിക്കറ്റ് നിരക്ക് പകുതിയായി കുറഞ്ഞു.

നേരത്തെ എയർ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. അതിനിടെയാണ് യാത്രക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലെെന്‍സ് രംഗത്തെത്തിയത്.
ഈ ആനുകൂല്യം ഈ മാസം പന്ത്രണ്ടുവരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ലഭിക്കുക. സെപ്റ്റംബർ 30 വരെ ഈ നിരക്കിൽ യാത്ര ചെയ്യാം .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here