ജെഡിയു എംപി ഹരിവന്‍ഷ് നാരായണ്‍ സിംഗ് എന്‍ഡിഎ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനാര്‍ത്ഥി; മുന്നണിയില്‍ പ്രതിഷേധം; ശിരോമണി അകാലിദളും, ശിവസേനയും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യത

എന്‍ഡിഎ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനാര്‍ത്ഥിയായി ജെഡിയു എംപി ഹരിവന്‍ഷ് നാരായണ്‍ സിംഗ് നാമനിര്‍ദേശ പത്രിക നല്‍കി.

ജെഡിയുവിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദളും, ശിവസേനയും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സാധ്യത.

പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കണമെന്ന് നിതീഷ് കുമാര്‍ ടിആര്‍എസ് നേതാവ് ചന്ദ്രശേഖര്‍ റാവുവിനോട് അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് എംപി ബികെ ഹരിപ്രസാദിനെ പ്രഖ്യാപിച്ചു.

നേരത്തെ എന്‍സിപി എംപി വന്ദന ചവാന്‍ മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. ബികെ ഹരിപ്രസാദിനെ മമത ബാനര്‍ജി പിന്തുണയ്ക്കുമെന്നാണ് നിലവിലെ സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News