കയ്യടി നേടി ജെബി ജംഗ്ഷന്‍; ഹനാന്‍ എപ്പിസോഡ് മുന്നേറുന്നു

സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം തുറന്നുകാണിക്കുന്ന ജെബി ജംഗ്ഷന്റെ യുട്യൂബ് വ്യൂ 10 ലക്ഷം കവിഞ്ഞു.

അപ്പ്‌ലോഡ് ചെയ്ത് എട്ടു ദിവസത്തിനുള്ളിലാണ് ഹനാന്‍ എപ്പിസോഡ് വ്യൂവേഴ്‌സ് 10 ലക്ഷം കവിഞ്ഞത്.

തന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമാണ് ജെബി ജംഗ്ഷനില്‍ ജോണ്‍ ബ്രിട്ടാസിനോട് ഹനാന്‍ പങ്കുവയ്ക്കുന്നത്. ഏത് ജീവിതസാഹചര്യത്തെയും നേരിടുവാനുള്ള ഇച്ഛാശക്തിയാണ് ജെബി ജംഗ്ഷനിലൂടെ ഹനാനില്‍ പ്രകടമായത്.

വസ്തുതകള്‍ മനസിലാക്കുക പോലും ചെയ്യാതെ, സോഷ്യല്‍മീഡിയയിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കടുത്തമറുപടിയും ജെബി ജംഗ്ഷനിലൂടെ ഹനാന്‍ നല്‍കുന്നുണ്ട്.

തന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹവും ഹനാന്‍ പരിപാടിയിലൂടെ പങ്കുവയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News