രാജാജി ഹാളിലേക്ക് ഡിഎംകെ പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം; രണ്ടു മരണം; 33 പേര്‍ക്ക് പരുക്ക്; സംയമനം പാലിക്കണമെന്ന് സ്റ്റാലിന്‍; വിലാപയാത്ര മറീനയിലേക്ക്

ചെന്നൈ: എം കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലേക്ക് ഡിഎംകെ പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം.

ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും രണ്ടു പേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു.

ഒരു മണിയോടെയായിരുന്നു സംഭവം. തിരക്ക് വര്‍ധിച്ചതോടെ ഹാളിലേക്കുള്ള പ്രവേശന കവാടത്തില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെയാണ് പ്രവര്‍ത്തകര്‍ ഹാളിന്റെ ചുവരിലും മറ്റും കയറാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തിവീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി.

തിരക്ക് പരിധി വിട്ടതോടെ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ രംഗത്തെത്തി.

അധികാരത്തില്‍ ഇരിക്കുന്നവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അതില്‍ പ്രകോപിതരാകരുതെന്നും സ്റ്റാലിന്‍ പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെ എന്നും അതിനാല്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.

ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതോടെ കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയില്‍ തന്നെയായിരിക്കും. അണ്ണാ സമാധിക്ക് സമീപമാണ് കരുണാനിധിയുടെ അന്ത്യവിശ്രമം ഒരുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel