തിരുവനന്തപുരം: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി.

കരുണാനിധിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് അനുശോചന കുറിപ്പില്‍ മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ വാക്കുകള്‍:

നികത്താനാവാത്ത നഷ്ടം. ഒരു യുഗത്തിന്റെ അവസാനം.

എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, വാഗ്മി, മികച്ച നേതാവ്, വിപ്ലവകാരി.

എല്ലാറ്റിലുമുപരി തമിഴിനെയും തമിഴ് മക്കളെയും സ്‌നേഹിച്ച മനസിന്റെ ഉടമ.

മണിയുടെ സിനിമയില്‍ കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അതാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൂടുതല്‍ മിസ്സ് ചെയ്യുന്നത്.

അദ്ദേഹവുമായി നടത്തിയ എല്ലാ കൂടിക്കാഴ്ചകളും സിനിമാരാഷ്ട്രീയസാഹിത്യ ചര്‍ച്ചകളുടെ നനുത്ത ഓര്‍മകള്‍ മാത്രം.

ആ നഷ്ടത്തില്‍ തീവ്രമായി ദുഃഖിക്കുന്നു.