കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ കനത്ത മഴ; വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ കനത്ത മഴ. വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം കുരിശുപള്ളിയുടെ മുറ്റം മണ്ണിടിച്ചിലിൽ താഴ്ന്നു.

കൂമ്പാറ – കക്കാടം പൊയിൽ റോഡിൽ മണ്ണിടിച്ചിനെ തുടർന്ന് ഏറെ നേരം ഈ റൂട്ടിൽ ഗതാഗത തടസമുണ്ടായി. പഞ്ചായത്ത്‌ അധികൃതരുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി, സ്രാമ്പിക്കൽ, ആനകല്ലും പാറ എന്നിവിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി.

ഇവിടെയുള്ള 2 വീടുകൾക്ക് ഭീഷണി ഉണ്ട്. ഇരുവഞ്ഞി പുഴയടക്കം പ്രദേശത്തെ ചെറുപുഴകളെല്ലാം കര കവിഞ്ഞൊഴുകുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കയം ഡാം ഷട്ടർ തുറന്നു.

പെരുവണ്ണാമുഴി വഴി ഒഴുകുന്ന പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News