
രാജ്യത്തെ മുഴുവൻ ശിശു ക്ഷേമ കേന്ദ്രങ്ങളിലും സാമൂഹ്യ ഓഡിറ്റ് നടത്താൻ കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. പരിശോധന രണ്ടു മാസത്തിനകം പൂർത്തിയാക്കാൻ വനിതാ ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധി നിർദ്ദേശം നൽകി.
ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. ബിഹാറിലെ മുസാഫർ പൂരിലും ഉത്തർപ്രദേശിലെ ഡിയോറിയയിലും ബാലികാ കേന്ദ്രങ്ങളിൽ നടന്ന ലൈംഗിക പീഡനങ്ങളുടെ പശ്ചാത്തലത്തിലാണ്
വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ഈ നിർദ്ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here