ദുബായില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് പ്രിയമേറുന്നു

ദുബായില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രിയമേറുന്നു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ
പത്തു കോടിയില്‍ അധികം പേരാണ് ദുബായ് മെട്രോ ഉപയോഗപ്പെടുതിയതെന്നു അധികൃതര്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തിയത് 103.52 ദശലക്ഷം പേരാണ്. കഴിഞ്ഞ വര്ഷം ഇതേ കാലയളവില്‍ 100.558 ദശലക്ഷം പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്.

മെട്രോയുടെ റെഡ് ലൈനില്‍ മാത്രം 66.862 ദശലക്ഷം പേര്‍ യാത്ര ചെയ്തു. 36.43 ദശലക്ഷം പേര്‍ ഗ്രീന്‍ ലൈന്‍ ഉപയോഗപ്പെടുത്തി.

ബുര്‍ജുമാന്‍ സ്റ്റേഷനും യൂണിയന്‍ സ്റ്റേഷനുമാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉപയോഗപ്പെടുത്തിയത്. മെട്രോ, ബസ്‌, ഫെറി തുടങ്ങിയ ദുബായിലെ പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് ദിനം തോറും പ്രചാരം കൂടി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷത്തെ ആദ്യ ആറു മാസങ്ങളില്‍ യാത്രക്കാര്‍ ഉപയോഗപ്പെടുത്തിയ ഗതാഗത സൌകര്യങ്ങളില്‍ ദുബായ് മെട്രോയുടെ ശതമാനം 37.17 ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News