അനുഷ്കയെ ഇന്ത്യന്‍ ടീമിലെടുത്തോ ?; ബിസിസിഎെ പങ്കുവച്ച ചിത്രത്തിനുതാ‍ഴെ ആരാധകരുടെ ചോദ്യം

അനുഷ്ക ഇന്ത്യന്‍ ടീമിലെടുത്തതെപ്പോ‍ഴാണെന്നതാണ് ക്രിക്കറ്റ് ആരാധകരൊക്കെയും അത്ഭുതത്തോടെ ചോദിക്കുന്ന ചോദ്യം.

ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നല്‍കിയ വിരുന്നിന് ശേഷം ബിസിസിഎെ ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിനടിയിലാണ് ആരാധകര്‍ ഇത്തരത്തില്‍ ചോദ്യങ്ങളുന്നയിക്കുന്നത്.

ടീം ഫോട്ടോയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഭാര്യയും ബോളീവുഡ് താരസുന്ദരിയുമായ അനുഷ്കാ ശര്‍മ്മ ഗ്രൂപ്പ് ഫോട്ടോയില്‍ മുന്‍ നിരയില്‍ പ്രത്യക്ഷപ്പെട്ടതാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്.

ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിന്‍ക്യ രഹാനെയ്ക്ക് ചിത്രത്തില്‍ പിന്‍ നിരയിലാണ് സ്ഥാനം നല്‍കിയതെന്ന് മാത്രമല്ല. ടീമംഗങ്ങളില്‍ മറ്റാരുടെയും ഭാര്യമാരും ചിത്രത്തിലില്ല.

അനുഷ്കാ ശര്‍മ്മ എപ്പോ‍ഴാണ് ഇന്ത്യന്‍ ടീമിന്‍റെ പ്രഥമ വനിതയായതെന്നുള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് ട്വിറ്ററില്‍ ബിസിസിഎെ പങ്കുവച്ച ചിത്രത്തിന് ചുവട്ടില്‍ നിറയെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here