സംസ്ഥാനത്ത് കനത്ത മ‍ഴ; വിവിധയിടങ്ങളില്‍ ഉരുൾപൊട്ടൽ; നിരവധിപ്പേരെ കാണാതായി

ഇടുക്കി: സംസ്ഥാനത്ത് കനത്ത മ‍ഴ തുടരുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. ഇടുക്കിയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പ്പൊട്ടി  8 പേരെ കാണാതായി. 3 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പെരിയാര്‍വാലി കൂട്ടാക്കുന്നേല്‍ ആഗസ്റ്റി, ഭാര്യ ഏലിക്കുട്ടി, അടിമാലി ഫാത്തിമ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ വയനാട്ടിലും ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. വെെത്തിരി ലക്ഷം വീട് കോളനിയില്‍ ലില്ലിയാണ് മരിച്ചത്.

അടിമാലിയിലും പേരച്ചുവടിലും ഉരുള്‍പ്പൊട്ടി. അടിമാലിയില്‍6 പേരെയും  കീ‍ഴ്ത്തോടില്‍ 2 പേരെയും കാണാതായി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം രാജപുരത്ത് ഉരുൾപൊട്ടി വീട് തകർന്നു. വീട്ടിലെ 3 പേരെ കാണാതായി. കരി കുളത്ത് മീനാക്ഷി മക്കളായ രാജൻ ഉഷ എന്നിവരെയാണ് കാണാതായത്  പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നു.

കനത്ത മഴയില്‍ ഡാമിന്‍റെ  സംഭരണ ശേഷി പിന്നിട്ടതോടെ ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. രാവിലെ 5 മണിയോടെയാണ്  ഇടമലയാര്‍ ഡാം  തുറന്നത്. പെരിയാറിന്‍റെ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം. ഇവിടെനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിടച്ചു. എന്നാല്‍ർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടര്‍ അറിയിച്ചു.

കനത്ത മ‍ഴയും ഉരുള്‍പ്പൊട്ടലും മൂലം വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. വൈത്തിരിയിൽ ഉരുൾപൊട്ടി ഒരാൾ മണ്ണിനടിയിൽപ്പെട്ടു. രണ്ട് വീടുകൾ പൂർണമായും ഏഴ് വീടുകള്‍ ഭാഗികമായും തകർന്നു.പാൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണു.

കോഴിക്കോട് ജില്ലയില്‍ കനത്ത മഴയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപൊക്കവും ഉണ്ടായി.  താമരശ്ശേരി താലൂക്കിൽ പുതുപ്പാടി വിലേജിൽ കണ്ണപ്പൻ കണ്ട് ഉരുൾപൊടി. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുന്നു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. തിരുവനന്തപുരത്ത്  കനത്ത മ‍ഴയെത്തുടര്‍ന്ന് നെയ്യാര്‍ ഡാം അണക്കെട്ട് ഷട്ടറുകള്‍2 അടി ഉയര്‍ത്തി.

കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത കീഴങ്ങാനത്ത് ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ട് പേർ മരിച്ചു.ഇമ്മട്ടിയിൽ തോമസ്,മകന്റെ ഭാര്യ ഷൈനി ജയ്‌സൺ എന്നിവരാണ് മരിച്ചത്.

പൂർണമായും തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്ക് അടിയിൽ നിന്നും മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്.കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ വ്യാപകമായ ഉരുള്‍പൊട്ടലുണ്ടായി.ആലക്കോട് കാപ്പിമല,ഇരിട്ടി മാട്ടറ,വഞ്ചിയം മൂന്നാം പാലം,ആറളം വന മേഖല,ചെറുപുഴ,കാഞ്ഞരക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുൾ പൊട്ടിയത്.

കാഞ്ഞിരപ്പുഴ,ചീങ്കണ്ണി,ബാവലി,ചപ്പാരപ്പടവ് പുഴകള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി.കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ,ഇരിട്ടി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

താമരശേരി താലൂക്കിലും നാദാപുരം, കുന്നുമ്മൽ  പേരാമ്പ്ര ബാലുശേരി, മുക്കം വിദ്യാഭ്യാസ ഉപ ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ യു വി ജോസ് അവധി പ്രഖ്യാപിച്ചു അങ്കണവാടികൾക്കും അവധി ബാധകമാണ്.

ദേവികുളം ഉടുമ്പന്‍ചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ വ്യാഴാഴ്‌ച (09.08.2018) അവധി.
കനത്ത മഴ തുടരുന്നതിനാല്‍ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ജില്ലാ കലക്‌ടര്‍ ഇന്ന് (09.08.2018) അവധി അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക്‌ അവധി ബാധകമല്ല.

മലപ്പുറം കൊണ്ടോട്ടി നിലമ്പൂര്‍ താലൂക്കിലെ പ്രെഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ  (9/8/18). അവധി പ്രഖ്യാപിച്ചു. അംഗൻ വാടികൾക്കും അവധി ബാധകമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News